ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സര്‍വീസ് കാലാവധി നീട്ടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള സൗജന്യ സര്‍വീസിന്റെ കാലാവധി ജൂണ്‍ വരെ നീട്ടിയിട്ടുണ്ടെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. 

To advertise here,

ഇതിനുപുറമെ, മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള നോര്‍മല്‍ വാറണ്ടി, എക്‌സ്റ്റെന്‍ഡഡ് വാറണ്ടി, വാര്‍ഷിക പരിപാലന കോണ്‍ട്രാക്ട് എന്നിവയും 60 ദിവസത്തേക്ക് നീട്ടാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് ജൂണ്‍ വരെ ഇത് പുതുക്കാന്‍ സാധിക്കുമെന്നാണ റിപ്പോര്‍ട്ട്.

സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ യമഹയുടെ എല്ലാ അംഗീകൃത ഡീലര്‍മാര്‍ക്കും ഷോറൂമുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്ക് ഡൗണിന് ശേഷം ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ രാജ്യത്തെ വാഹനഷോറൂമുകളും മറ്റും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വാഹനനിര്‍മാതാക്കള്‍ സൗജന്യ സര്‍വീസ് വാറണ്ടി തുടങ്ങിയവ നീട്ടി നല്‍കുന്നത്.

Content Highlights; Yamaha Extend Warranty and Service For 60 days