ടുത്തിടെയാണ് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറുടെ ഗ്യാരേജില്‍ ബി.എം.ഡബ്ല്യുവിന്റെ സൂപ്പര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. എത്തിയത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനൊപ്പമുള്ള യാത്രയാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലര്‍ ലൈസന്‍സ് എടുക്കാനുമുള്ള പ്രചോദനമെന്നും മഞ്ജു പറഞ്ഞിട്ടുള്ളതാണ്. തന്റെ പുതിയ ബൈക്കുമായുള്ള ഒരു റൈഡിങ്ങ് ഫോട്ടോകളാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

പ്രോപ്പര്‍ റൈഡിങ്ങ് ഗിയറുകള്‍ ധരിച്ചാണ് വനമേഖലയോട് സമാനമായ റോഡിലൂടെയാണ് മഞ്ജുവിന്റെ റൈഡ്. ജാക്കറ്റ്, ഗ്ലൗസ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചിട്ടുണ്ടെങ്കിലും റൈഡിങ്ങ് ബൂട്ട് ധരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഫോട്ടോകള്‍ക്ക് തലക്കെട്ടായി മഞ്ജു സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. ചില സാഹചര്യങ്ങളെ തുടര്‍ന്ന് പ്രൊപ്പര്‍ റൈഡിങ്ങ് ബൂട്ടുകള്‍ ധരിക്കാന്‍ സാധിച്ചിട്ടില്ല, റൈഡര്‍മാര്‍ ദയവായി ക്ഷമിക്കുക എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു വാര്യര്‍ ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. എന്ന മോഡല്‍ സ്വന്തമാക്കിയത്. ഏകദേശം ഈ സമയത്ത് തന്നെ മലയാളത്തിലെ മറ്റൊരു നടനായ സൗബിന്‍ ഷാഹിറും ഈ ബൈക്ക് വാങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബൈക്കുമായി നില്‍ക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണ് ഇരുവരും സ്വന്തമാക്കിയത്. 

ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. 1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക്  ആര്‍ 1250 ജി.എസ്. ആയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മഞ്ജുവും ഇതേ ബൈക്ക് സ്വന്തമാക്കിയത്.