റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350-യുടെ പരിഷ്‌കരിച്ച പതിപ്പ് ഗോവന്‍ ക്ലാസിക് 350-ന്റെ ചിത്രങ്ങള്‍ പുറത്ത്. ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സ് 2024-ലാണ് മോഡല്‍ പ്രദര്‍ശിപ്പിച്ചത്. സിംഗിള്‍ സീറ്റ് ലേഔട്ടില്‍ ബോബര്‍ സ്‌റ്റൈലിലാണ് ഗോവന്‍ ക്ലാസിക് അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

പര്‍പ്പിള്‍ ഹേസ്, റേവ് റെഡ്, ഷാക് ബ്ലാക്ക്, ട്രിപ് ടീല്‍ എന്നിങ്ങനെ നാല് നിറങ്ങളിലാണ് പുതിയ മോഡല്‍ എത്തുന്നത്. 349 സി.സി എയര്‍ കൂള്‍ഡ് സിംഗിള്‍- സിലിന്‍ഡര്‍ ഫ്യൂവല്‍ ഇന്‍ജക്റ്റഡ് യൂണിറ്റാണ് മോട്ടോര്‍. 6,100 ആര്‍.പി.എമ്മില്‍ 20.2 ബി.എച്ച്.പി. പവറും 4,000 ആര്‍.പി.എമ്മില്‍ 27എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സാണ് വണ്ടിക്കുള്ളത്.

ജാവ 42 ബോബര്‍, ജാവ പേരാക് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഗോവന്‍ ക്ലാസിക് എന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടുലക്ഷത്തിനടുത്തായിരിക്കും എക്‌സ് ഷോറൂംവിലയെന്നാണ് കരുതപ്പെടുന്നത്. ഇത് ഗോവ മോട്ടോര്‍വേഴ്‌സില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.