കോട്ടയം: സംഗീതജ്ഞനായ അച്ഛനൊപ്പം പക്കമൊരുക്കി മക്കളും വേദിയില്‍. സുഭാഷ് ശിവന്‍ ഈരയുടെ പാട്ടിനാണ് മക്കളായ ശ്രീഹരിയും(വയലിന്‍), ശ്രീദേവും(മൃദംഗം) പക്കമൊരുക്കിയത്. ഈര സ്വദേശിയായ സുഭാഷ് ശിവന്‍ കാല്‍ നൂറ്റാണ്ടിലേറെയായി വര്‍ഷമായി സംഗീതരംഗത്തുണ്ട്.

To advertise here,

ശ്രീഹരിയുടെയും ശ്രീദേവിന്റെയും അരങ്ങേറ്റവേദിയായിരുന്നു രംഗം. ശ്രീഹരി വയലിനില്‍ ആദ്യം സനല്‍ മറിയപ്പള്ളിയുടെയും പിന്നീട് ഈര ജി. ശശികുമാറിന്റെയും ശ്രീദേവ് മൃദംഗത്തില്‍ ഇത്തിത്താനം ജെ.എസ്. ജയചന്ദ്രന്റെയും കീഴിലാണ് പരിശീലനം നേടിയത്. ഈരയില്‍ കൂട്ടുമ്മേല്‍ ദേവീക്ഷേത്രം കലാമണ്ഡപത്തില്‍ ഈര പഞ്ചശ്രീ കലാപീഠത്തിന്റെ 31-ാം നവരാത്രി സംഗീതോത്സവത്തിലാണ് അച്ഛനും മക്കളും ഒരേവേദിയിലെത്തിയത്. ഷിനു ഗോപിനാഥ് കോട്ടയം(ഘടം), തൊടുപുഴ നടരാജന്‍(മുഖര്‍ശംഖ്) എന്നിവരും കച്ചേരിയുടെ ഭാഗമായി.