ആലപ്പുഴ : പിന്നാക്ക ദളിത് അതിജീവനം ലക്ഷ്യമിട്ട് പീതവിപ്ലവ സമരസമിതി അവകാശ പ്രഖ്യാപന കൺവെൻഷൻ നടത്തി. കളർകോട് നടന്ന സമ്മേളനം പീതവിപ്ലവ സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

To advertise here,

എസ്.എൻ.ഡി.പി. യോഗം മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗർ ചടങ്ങിൽ അധ്യക്ഷനായി. സമരസമിതി ജനറൽ കൺവീനർ സൗത്ത് ഇന്ത്യൻ ആർ. വിനോദ്, സംഘാടക സമിതി ചെയർമാൻ പി.എസ്. രാജീവ് ചേർത്തല, മുൻ എം.എൽ.എ. എ.വി. താമരാക്ഷൻ, കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല, ആദിജനമഹാസഭ ചെയർമാൻ വി.സി. സുനിൽ, സിദ്ധനർ സർവീസ് സൊസൈറ്റി രക്ഷാധികാരി മനോഹരൻ ഇരവി, സാംബവ മഹാസഭ ജില്ലാ സെക്രട്ടറി സുനിൽ കായംകുളം, പി. ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി അവകാശപ്രഖ്യാപന റാലിയും നടത്തി.