കോട്ടയം : റബ്ബർ ഉത്പാദനത്തിൽ മുൻസാമ്പത്തികവർഷത്തെക്കാൾ നേരിയ വർധന. അതേസമയം, സാധാരണ റബ്ബറിന്റെയും കോമ്പൗണ്ട് റബ്ബറിന്റെയും ഇറക്കുമതിയിൽ വൻ കുതിച്ചുചാട്ടവും. 2024-25 സാമ്പത്തികവർഷം ഉത്പാദനത്തിൽ 2.1 ശതമാനമാണ് വർധനയെങ്കിൽ ഇറക്കുമതിയിൽ 11.8 ശതമാനമാണ് കയറ്റം. കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് കാർഷികമേഖലയിൽ ആശങ്കയേറ്റുന്നത്. 44.5 ശതമാനമാണ് വർധന. 2.45 ലക്ഷം ടണ്ണാണ് കോമ്പൗണ്ട് റബ്ബർ ഇറക്കുമതി.

To advertise here,

ഇറക്കുമതിയുടെ കാരണം, പ്രശ്നം

വർഷം 7000 കോടിരൂപയുടെ റബ്ബർ ഇറക്കുമതിയാണ് രാജ്യത്ത് നടക്കുന്നത്. ഉത്പാദനവും ഉപഭോഗവും തമ്മിൽ 5.35 ലക്ഷം ടണ്ണിന്റെ വ്യത്യാസമാണുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നത് ഈ വിടവ് നികത്താൻ ലക്ഷ്യമിട്ടാണ്. പക്ഷേ, തദ്ദേശീയ ചരക്കെടുക്കാതെ അന്താരാഷ്ട്രവിപണിയിൽ വില കൂടി നിൽക്കുമ്പോഴും ടയർ കമ്പനികൾ ഇറക്കുമതി നടത്തുന്നത് കൃഷിക്കാർക്ക് ദോഷംചെയ്യും. റബ്ബറിനൊപ്പം കാർബണും മറ്റും ചേർത്ത കോമ്പൗണ്ട് റബ്ബറിന്റെ വൻവരവും കൃഷിക്കാർക്ക് ദോഷംചെയ്യും. അസിയാൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പൂജ്യംമുതൽ അഞ്ചുശതമാനംവരെമാത്രമേ ഇറക്കുമതിച്ചുങ്കമുള്ളൂ എന്നതിനാൽ അവിടെനിന്ന് വൻതോതിൽ കോമ്പൗണ്ട് റബ്ബർ എത്തുന്നുണ്ട്.

സാമ്പത്തിക വര്‍ഷംഉത്പാദനം (ലക്ഷം ടൺ)ഇറക്കുമതി (ലക്ഷം ടൺ)ഉപഭോഗം (ലക്ഷം ടൺ)കയറ്റുമതി (ടൺ)
2024-258.755.5014.104,819
2023-248.574.9214.164,199
2022-238.395.2813.503,700