
ആറന്മുള : ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിൽ ഇക്കുറിയും ശബരിമല നിറപുത്തിരി ആഘോഷത്തിനായി വ്യത്യസ്ത ഇനം നെൽക്കതിർ പാകമാകുന്നു. ഈ നെല്ല് വകഞ്ഞുമാറ്റി പാടത്തുണ്ടാക്കിയ അയ്യപ്പന്റെ രൂപവും ഏറെ ആകർഷകമായി. കഴിഞ്ഞ വിഷുവിന് വിതച്ച ഗുജറാത്തിലെ കാർഷിക സർവകലാശാലയുടെ നാസർ ബാത്ത്, തമിഴ്നാട് അംബാസമുദ്രം കാർഷിക സർവകലാശാലയിലെ പച്ചരി ഇനത്തിൽപ്പെട്ട എ.എസ്.ടി., ജപ്പാനിൽനിന്നുള്ള ജപ്പാൻ വയലറ്റ്, രക്തശാലി, മനുരത്ന എന്നിവ ഒരേ സമയം കതിരിട്ടുതുടങ്ങി. 1991-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിലെ 40 സെന്റ് സ്ഥലത്താണ് കൃഷി. നിറപുത്തിരിക്ക് സ്ഥിരമായി ശബരിമലയിൽ നെൽക്കതിർ എത്തിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രഭൂമിയിൽ നെൽക്കൃഷി ചെയ്യുന്നതെന്ന് ഭരണസമിതി പ്രസിഡന്റ് കെ.എസ്.രാജശേഖരൻ നായർ പറഞ്ഞു.
നെൽക്കൃഷിയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പ്രമുഖ നെൽക്കർഷകൻ ഉത്തമനാണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. തൃശ്ശൂർപൂരത്തിലെ കുടമാറ്റം രീതിയിൽ ഓരോ വർഷവും പുതിയ ഇനം വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഉത്തമൻ പറഞ്ഞു.
Content Highlights: rice farming for shabarimala niraputhiri
Published: 07 Jul 2024, 07:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented