മികച്ച കർഷകർക്ക് മിൽമ പാൽപാത്രം സമ്മാനമായി നൽകുന്നു. എറണാകുളം മേഖലാ യൂണിയന്‍റെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ അംഗ സംഘങ്ങളായ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്കാണ് സമ്മാനം നൽകുക. 2023-24-ൽ ഏറ്റവും കൂടുതൽ പാലളന്നിട്ടുള്ള മൂന്ന് കർഷകർക്ക് വീതം 1000 രൂപ വില വരുന്ന 10 ലിറ്ററിന്‍റെ പാൽപാത്രം മേഖലാ യൂണിയൻ സമ്മാനമായി നൽകുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
മിൽമ എറണാകുളം മേഖലാ യൂണിയനെ നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിയനായി തിരഞ്ഞെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ലഭിച്ച എട്ടുകോടി രൂപ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 20,000 പാൽപാത്രം വീതം കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന് ചെയർമാൻ പറഞ്ഞു.
Content Highlights: Milma awards milk cans to best farmers
Published: 21 Aug 2024, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented