
മറയൂർ വനം വകുപ്പിന്റെ ചില്ലലേല വിപണിയിൽ വില്പനയ്ക്കായി എത്തിയ കാട്ടുകൂർക്ക ലേലം ചെയ്യുന്നു
മറയൂർ: മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്. മലമുകളിലെ ഉന്നതികളിലെ ഗോത്ര സമൂഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗമാണ് കൂർക്ക കൃഷി. ഒക്ടോബർ പകുതിയോടെ ആരംഭിച്ച വിളവെടുപ്പ് നാലാഴ്ച പിന്നിടുമ്പോൾ 45,521 കിലോ കൂർക്ക കിഴങ്ങ് വനം വകുപ്പിൻറെ ചില്ലലേല വിപണിയിലൂടെ വിറ്റഴിച്ചു കഴിഞ്ഞു. വിളവെടുപ്പ് 2026 ഫെബ്രുവരിവരെ നീളും.
വലിപ്പത്തിന്റെ വ്യത്യാസത്തിലാണ് വില നിശ്ചയിക്കുന്നത്. ചെറുകിഴങ്ങിന് 20 രൂപ മുതലും വലിയകിഴങ്ങുകൾക്ക് 81 രൂപ വരെയും വ്യാഴാഴ്ചകളിൽ നടക്കുന്ന ലേലവിപണിയിൽ വില ലഭിച്ചു വരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും അൻപതിലധികം വ്യാപാരികൾ വലിയ തോതിൽ കൂർക്ക ലേലത്തിലൂടെ വാങ്ങുന്നു. കൂടാതെ ചില്ലലേല വിപണി സന്ദർശിച്ചുവരുന്ന സഞ്ചാരികളും കൂർക്ക വാങ്ങിവരുന്നു. കഴിഞ്ഞ സീസണുകളിൽ 1000 ലധികം ടൺ കൂർക്കയാണ് വിറ്റഴിച്ചിരുന്നത്. ഇതുകൂടാതെ ചില്ലലേല വിപണിയിൽ കൊണ്ടുവരാതെ പുറമെ 1000 ടൺ കൂർക്കയെങ്കിലും വിറ്റഴിക്കുണ്ട്. മറയൂർ പഞ്ചായത്തിലെ ആറ് ഉന്നതികളിലാണ് പ്രധാനമായും കൂർക്ക കൃഷി ചെയ്തുവരുന്നത്.
350 ലധികം കർഷകരാണ് ഇത്തവണ കൃഷിയിറക്കിയത്. മറയൂർ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന കവക്കുടി, കുത്തുകല്ല്, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളം കുടി, ഇരുട്ടുളക്കുടി, എന്നീ ഉന്നതികളിലാണ് പ്രധാനമായും കൂർക്ക കൃഷി ചെയ്തുവരുന്നത്. ഇത്തവണ കാലാവസ്ഥ അനുകൂലമായി വിളവ് കൂടിയതിനാൽ 1500 ടൺ കൂർക്ക മലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഉന്നതികളിലെ ഗോത്ര സമൂഹം.
Content Highlights: Discover the wild yam (Kaattukoorakka) harvest season in Marayoor. Tribal communities thrive on this crop, with sales reaching 45,521 kg so far. Prices vary by size, from Rs 20 to Rs 81 per kg.
Published: 14 Nov 2025, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented