
പാലക്കാട്: സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുമായി സംസ്ഥാനത്ത് ഇവ ഉത്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ ജിയോ ടാഗിങ് ചെയ്യും. കുരുമുളകിനു പുറമേ, ജാതിക്ക, ഗ്രാമ്പു, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളാണ് കൃഷിവകുപ്പ് ജിയോ ടാഗിങ്ങില്‍ ഉള്‍പ്പെടുത്തുക. കയറ്റുമതി ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ്, ജൈവ സര്‍ട്ടിഫിക്കേഷന്‍ എന്നിവകൂടി ലക്ഷ്യമിട്ടാണ് നടപടി.
കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് ജി.പി.എസ്. വഴി കൃഷിയിടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും കര്‍ഷകരുമായി സമ്പര്‍ക്കം പുലര്‍ത്താനും സംവിധാനം സഹായകരമാകുമെന്ന് കൃഷിവകുപ്പ് ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
ഉത്പാദനരീതി, ഉപയോഗിക്കുന്ന വളങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഉത്പന്നത്തിന് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക. അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ.) തുടങ്ങിയ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുടെ സഹകരണവുമുറപ്പാക്കും.
കുരുമുളക്, മുന്നില്‍ ഇടുക്കി
സംസ്ഥാനത്ത് കുരുമുളകിന്റെ ശരാശരി വാര്‍ഷിക ഉത്പാദനം 32,516 ടണ്ണാണ്. തോട്ടങ്ങളുെട വിസ്തൃതിയില്‍ മുന്നിലുള്ളത് ഇടുക്കി (40,780 ഹെക്ടര്‍), വയനാട് (9,718 ഹെക്ടര്‍) ജില്ലകളാണ്. കറുപ്പ്, വെളുപ്പ് കുരുമുളക് തോട്ടങ്ങള്‍ക്ക് പ്രത്യേകമായുള്ള വര്‍ഗീകരണവും ടാഗിങ്ങും പരിഗണനയിലുണ്ട്.
1,232 ഹെക്ടര്‍ കൃഷിയുള്ള വയനാടാണ് ഇഞ്ചിയുത്പാദനത്തില്‍ മുന്നില്‍ (ശരാശരി 5,747 ടണ്‍). മഞ്ഞള്‍ക്കൃഷി കൂടുതലുള്ള പാലക്കാട്ട് 343 ഹെക്ടറിലായി 1,229 ടണ്ണാണ് ഉത്പാദനം. ജാതിക്ക ഉത്പാദനത്തില്‍ മുന്നിലുള്ള തൃശ്ശൂരില്‍ 6,968 ഹെക്ടറിലായി 4,481 ടണ്ണാണ് ഉത്പാദനം. ഗ്രാമ്പൂ കൃഷിയില്‍ ഇടുക്കിക്കാണ് മുന്‍തൂക്കം. 520 ഹെക്ടറിലായി ഇവിടെ 32.76 ടണ്‍ ഉത്പാദനമുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ൈസ്പസസ് റിസര്‍ച്ച് (ഐ.ഐ.എസ്.ആര്‍.), ഡയറക്ടറേറ്റ്് ഓഫ് അരിക്കനട്ട് ആന്‍ഡ് ൈസ്പസസ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണവുമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: kerala to implement gi taging for spice plantation
Published: 21 Jun 2024, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented