
കാന്തല്ലൂരിലെ പ്രദീപ് കുമാർ എന്ന കർഷകന്റെ പതിനൊന്ന് ഏക്കർ സ്ഥലത്തെ സ്ട്രോബറി കൃഷി ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
മറയൂർ: കാന്തല്ലൂർ സ്ട്രോബറി കൃഷിക്ക് മണ്ണൊരുക്കി കർഷകരും കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും. പുതിയ സീസണിലെ കൃഷിക്ക് പിന്തുണയുമായി സർക്കാർ ഏജൻസികൾ എത്തിയതിന്റെ ആശ്വാസത്തിലാണ് കർഷകർ.
കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് തൈകളും, മറ്റ് ആനുകൂല്യങ്ങളും നൽകി തുടങ്ങിയതോടുകൂടിയാണ് കർഷകർ സ്ട്രോബറിയിലേക്ക് തിരിഞ്ഞത്. പുണെയിൽനിന്ന് കൊണ്ടുവന്ന അത്യുത്‌പാദനശേഷിയുള്ള ഇനങ്ങളായ വിന്റർ ഡോൺ, സ്വീറ്റ് ചാർലി എന്നീ തൈകൾ ഉപയോഗിച്ച് മുപ്പത് ഏക്കറോളം സ്ഥലത്താണ് വിവിധ സ്ഥലങ്ങളിലായി ഇപ്പോൾ കാന്തല്ലൂരിൽ കൃഷിയിറക്കിയിരിക്കുന്നത്.
2013-14 കാലഘട്ടത്തിലാണ് കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി കൃഷി ആരംഭിക്കുന്നത്. നല്ല വിളവും വിലയും ലഭിച്ചുതുടങ്ങിയതോടുകൂടി കൂടുതൽ കർഷകർ സ്ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞു. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും സർക്കാർ ഏജൻസികളുടെ സഹായങ്ങളും നിലച്ചതോടുകൂടി വെളുത്തുള്ളിയടക്കമുള്ള മറ്റ് കൃഷികളിലേക്ക് കർഷകർ തിരിഞ്ഞു. വീണ്ടും ഇപ്പോൾ സഹായവുമായി സർക്കാർ ഏജൻസികൾ എത്തിയ സാഹചര്യത്തിലാണ് കുറച്ച് കർഷകർ വീണ്ടും സ്ട്രോബറി കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷിവ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. സ്ട്രോബറി തൈകളിൽനിന്ന് ഏഴ് മാസം നീളുന്ന വിളവെടുപ്പ് ഉണ്ടാകും. കിലോയ്ക്ക് നാനൂറുമുതൽ അറുനൂറ് രൂപയ്ക്കുവരെ വില ലഭിക്കും. കാന്തല്ലൂർ കൃഷി ഓഫീസർ മനോജ് ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, എസ്എച്ച്എം ഫീൽഡ് അസിസ്റ്റന്റ് അഭിലാഷ് മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Kanthalloor revives strawberry farming on 30 acres with `Winter Dawn` & `Sweet Charlie`. Govt. support brings hope & premium prices for farmers.
Published: 30 Nov 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented