മറയൂർ (ഇടുക്കി): കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കൃഷിയിറക്കിയത്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 600 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ 60 രൂപയിലേക്ക് ഇടിഞ്ഞു.
2024-ൽ നല്ല വില കിട്ടിയതിനാൽ, മറ്റ് ശീതകാല പച്ചക്കറി കൃഷികൾ ഒഴിവാക്കി ഭൂരിഭാഗം കർഷകരും വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞു. നാലരമാസം വന്യജീവി ആക്രമണം തടയാൻ കാവലിരുന്ന്, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ച് വിളവെടുത്ത വെളുത്തുള്ളിക്ക് പത്തിലൊന്ന് വില മാത്രമാണ് ഇത്തവണ കിട്ടുന്നത്.
മധുരയ്ക്ക് സമീപമുള്ള വടുകുപെട്ടി, മേട്ടുപാളയം എന്നീ വിപണികളിലാണ് കാന്തല്ലൂർ വെളുത്തുള്ളി വില്പനക്കായി എത്തിക്കുന്നത്. കൂടുതൽ കർഷകരും ഇടനിലക്കാർ മുഖേനയാണ് വിൽക്കുന്നത്. വിപണികളിലേക്ക് വെളുത്തുള്ളിയുടെ വരവ് ഗണ്യമായി വർധിച്ചത് വില കുറയാൻ കാരണമായെന്ന് ഇടനിലക്കാർ പറയുന്നു.
അവിടെ പരമാവധി 100 രൂപയേ ഇപ്പോൾ കിട്ടുന്നുള്ളൂ. വാഹനക്കൂലിയും വിപണിയിലെ കമ്മിഷനും കുറച്ച്, 60 രൂപയേ ഇടനിലക്കാർ കർഷകന് നല്‍കുന്നുള്ളൂ. കഴിഞ്ഞതവണ നല്ലവില ലഭിച്ചതിനാൽ, കാന്തല്ലൂർ ഗ്രാമങ്ങളിലെ ഭൂരിഭാഗം കർഷകരും തരിശായികിടന്ന സ്ഥലത്തുപോലും വെളുത്തുള്ളി കൃഷിചെയ്തു. വെളുത്തുള്ളിക്ക് വില കുറഞ്ഞതിനാൽ ഈ ഓണക്കാലം ഇവർക്ക് വറുതിയുടേതാകും.
Content Highlights: Garlic prices plummet to ₹60/kg in Kanthalloor
Published: 28 Aug 2025, 08:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented