
കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ചു കീട രോഗ ആക്രമണങ്ങൾ തീരെ ബാധിക്കാതെയും വിളവിൽ കുറവ് വരാതെയും പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതി കൃഷി രീതിയിൽ കൃഷിയിറക്കിയ ആലത്തൂർ സീഡ് ഫാമിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
കനത്ത മഴയിലും തുടർന്ന് ഉണ്ടായ കനത്ത ചൂടിലും ബാക്റ്റീരിയൽ ഓല കരിച്ചിൽ രോഗം, പോളചീയൽ രോഗം, ഇലപ്പേൻ, മുഞ്ഞ ഓലചുരുട്ടി പുഴു, തണ്ടുതുരപ്പൻ പുഴു എന്നിവയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. എന്നാൽ സീഡ് ഫാമിലെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയ ഒരു ഏക്കറിലെ നെൽകൃഷിയിൽ കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന കീടരോഗ ബാധകൾ ഒട്ടും തന്നെ ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കൃഷിയിടത്തിൽ മിത്രപ്രാണികളുടെ എണ്ണം വർദ്ധിച്ച തോതിൽ നിലനിർത്താൻ സാധിക്കുന്നുണ്ട് എന്നതും പ്രകൃതി കൃഷിയുടെ പ്രത്യേകതയാണ്. ഒരു ഏക്കറിൽ നിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും നേട്ടമാണ്.
സുസ്ഥിര പ്രകൃതി കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് ജൈവ കാർഷിക മിഷന്റെ ഒരു സബ് മിഷൻ ആയി കേരള സർക്കാർ പ്രകൃതി കൃഷി മിഷൻ രൂപീകരിച്ചിട്ടുണ്ട്.
Content Highlights: Alathur Seed Farm`s experimental organic farming yields 1638 kg/acre, defying climate change and pests. Discover sustainable agriculture`s triumph.
Published: 12 Oct 2025, 08:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented