ചരമം

ആർ.ജി.ആർ. ശർമ

കൊല്ലം: ആനന്ദവല്ലീശ്വരം ദ്വാരകമഠത്തിൽ ആർ.ജി.ആർ. ശർമ (81) മുംബൈയിലെ വസതിയിൽ അന്തരിച്ചു. ഭാര്യ: ചെമ്പകം അമ്മാൾ. മക്കൾ: രാജേഷ്‌, മഹേഷ്‌, സന്തോഷ്‌. മരുമക്കൾ: സീത, സീതാലക്ഷ്മി.

ഷിൻജു

കോഴിക്കോട്: മലാപ്പറമ്പ് ഹൗസിങ്‌ കോളനിയിൽ എം.26 എ.16-ൽ റിട്ട: അധ്യാപകൻ കരുണാകരൻ മാസ്റ്ററുടെയും(എൻ.ജി.ഒ.ക്വാർട്ടേസ് ഹൈസ്കൂൾ,കോഴിക്കോട്) കേരള ഹൗസിങ് ബോർഡ് റിട്ട: റീജണൽ എൻജിനീയർ ശാന്തയുടെയും മകൻ ഷിൻജു. ടി.പി. (42) അന്തരിച്ചു. െബഗളൂരുവിൽ സിംപിൽ ടെക് കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനീയർ ആയിരുന്നു. ഭാര്യ: ഷിജിന. വി. (അസിസ്റ്റന്റ് പ്രൊഫസർ മാണിയൂർ സഹകരണ എൻജിനീയറിങ് കോളേജ്, വടകര) മകൾ: മയൂഖ.വി.

സഹോദരി: സോമിക ജയശീലൻ (അധ്യാപിക, കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ). ശവസംസ്കാരം ചൊവ്വാഴ്ച കാലത്ത് 9.30- ന് മാവൂർ റോഡ് ശ്മശാനത്തിൽ.

ചന്ദ്രൻ

പള്ളിക്കൽ ബസാർ: അമ്പലവളവ്‌ കണ്ടാരംപൊറ്റ കുന്നത്ത്‌ ചന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കൾ: ഗിരീഷ്‌, ഹരീഷ്‌കുമാർ, ഹജീഷ്‌. മരുമക്കൾ: രജിത, സുവിത, വിൻസി. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന്‌ വീട്ടുവളപ്പിൽ.

പി.ഐ. ശ്രീനിവാസൻ

കോഴിക്കോട്‌: പടിഞ്ഞാറെ നടക്കാവ്‌ കാരാട്ട്‌ റോഡ്‌ ‘സായ്‌ദീപ’യിലെ പി.ഐ. ശ്രീനിവാസൻ (60) അന്തരിച്ചു. പരേതനായ ലെഫ്‌റ്റനന്റ്‌ കേണൽ ഇ.എം. കെ.നായരുടെ ഇളയമകനാണ്‌. അമ്മ: മീനാക്ഷിഅമ്മ. സഹോദരങ്ങൾ: ലെഫ്‌റ്റനന്റ്‌ കേണൽ പി.ഐ. രവീന്ദ്രനാഥ്‌, പി.ഐ. സതീഷ്‌, ശ്രീലത. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന്‌ മാവൂർറോഡ്‌ വൈദ്യുതി ശ്മശാനത്തിൽ.

ഇതരസംസ്ഥാനത്തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾ മരിച്ചു

മാനന്തവാടി : ഇതര സംസ്ഥാന ത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ തലയ്ക്കടിയേറ്റ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ ജയ്‌പാൽ ഗുരി സ്വദേശി ബെയ്ദർ ലൈൻ ബിരാപരാ ടീ ഗാർഡനിലെ മോനോ ലോഹറിന്റെ മകൻ അനന്ത ലോഹർ (31) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

തോണിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വാക്കേറ്റമുണ്ടായത്. രാജു (സരാജ് ഡിഗ) യാണ് അനന്തിനെ പട്ടിക കൊണ്ട് തലയ്ക്കടിച്ചതെന്ന് കൂടെയുള്ളവർ പറഞ്ഞു. രാജുവിന്റെ സഹോദരൻ സുരാജിനെ അനന്ത് മർദിക്കുന്നത് കണ്ട് പ്രകോപിതനായ രാജു പട്ടികകൊണ്ട് അനന്തിനെ അടിക്കുകയായിരുന്നുവത്രേ. രാജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ മുമ്പും ഇതരസംസ്ഥാന ത്തൊഴിലാളികൾ മദ്യലഹരിയിൽ വാക്കേറ്റമുണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംർഷത്തിനിടെ പരിക്കേറ്റ സൂരാജ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഖദീജ ഹജ്ജുമ്മ

വൈത്തിരി: വിളമ്പുകണ്ടം കൊയ്ത്തിക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കൾ: ഇബ്രാഹിം, മൊയ്തുട്ടി, നാസർ, സുലൈമാൻ, കുഞ്ഞീരിയം, മറിയം, ജമീല, നൂർജഹാൻ, പരേതരായ പാത്തുട്ടി, കുഞ്ഞമ്മദ്. മരുമക്കൾ: സി. അബ്ദുൽ അസീസ്, ഇബ്രാഹിം, അബ്ദുല്ല, സലിം മേമന, ഖദീജ, ആസ്യ, സൗദ, ഷമീറ, സക്കീന.

അബ്ദുറഹിമാൻ

എളേറ്റിൽ: ആവിലോറ പൊള്ളം പാറമ്മൽ അബ്ദുറഹിമാൻ (90) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ (സൗദി ), മുഹമ്മദ്, അസ്സയിൻ, റഫീഖ്, ഇബ്രാഹീം (ബഹ്‌റൈൻ), ആയിശ, സുഹ്‌റ, അസ്മ, മരുമക്കൾ: അബ്ദുറഹിമാൻ ,നൗഷാദ്, ലത്തീഫ്, സൗദ, നഫീസ, ആതിക, റഹ്മത്ത്, സുബൈബ.

ഇബ്രാഹീം ഹാജി

എളേറ്റിൽ: കിഴക്കോത്ത് പരേതനായ മൂത്താട്ട് അബ്ദുള്ള ഹാജിയുടെ മകൻ മൂത്താട്ട് ഇബ്രാഹീം ഹാജി ( 58) അന്തരിച്ചു. ഭാര്യ: പാത്തൂട്ടി. മക്കൾ: ജൂനൈദ്, ജസീൽ, ജംഷീന. മരുമക്കൾ: മുജീബ്, ഹന്ന ഷറിൻ. സഹോദരങ്ങൾ: മൂത്താട്ട് മുഹമ്മദ് ഹാജി, അബ്ദുറഹിമാൻ ഹാജി, അബുബക്കർ ഹാജി, അബ്ദുൽ അസീസ് ഹാജി, അബ്ദുൽ കരീം ഹാജി.

രാജൻ

താവുള്ളകൊല്ലി: കുഞ്ഞിതയ്യിൽ രാജൻ (64) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: ഷീബ, സുനീഷ്‌. മരുമകൻ: അനിൽ എം.പി. സഹോദരങ്ങൾ: ലീല, ചന്ദ്രി, അശോകൻ, ഗിരിജ, പരേതനായ ചന്ദ്രൻ.

വേലായുധൻ

മുട്ടിൽ: ജില്ലാ കോടതിയിലെ റിട്ട. ക്ലാർക്ക് അമ്പുകുത്തി കണ്ടംപുള്ളി വേലായുധൻ (68) അന്തരിച്ചു. ഭാര്യ: ദേവു, മക്കൾ: ആനന്ദ് (കേരളാ പോലീസ്), ഇന്ദു, സന്ധ്യ. മരുമക്കൾ: സോമൻ (വിദ്യാഭ്യാസവകുപ്പ്), ഷിബു, രേഖ.

സുരേശൻ

മാനന്തവാടി: പാണ്ടിക്കടവ് അഗ്രഹാരം സുരതി ഭവനിൽ സുരേശൻ (62) അന്തരിച്ചു. ഭാര്യ: രതി. മക്കൾ: സുരതി, സിതാര, ഖായസ്. മരുമകൻ: അനൂപ്

എ. പ്രദീപ് കുമാർ

കുറ്റിക്കാട്ടൂർ: ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ കുറ്റിക്കാട്ടൂർ ഹൈമ കോട്ടേജ് എ. പ്രദീപ് കുമാർ (57) അന്തരിച്ചു. കുറ്റിക്കാട്ടൂർ നരസിംഹ ക്ഷേത്രം പ്രസിഡന്റ്‌, കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ ചെയർമാൻ, സ്നേഹതീരം റെസിഡൻറ്്സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഹൈമാവതി. മക്കൾ: ഹൈദീപ് (എച്ച്.ഡി.എഫ്.സി. ബാങ്ക്), സന്ദീപ് (ഓട്ടോ കൺസൾട്ടൻറ്്), സനൂപ് (കേരള പോലീസ്). സഹോദരങ്ങൾ: രഹ്‌നാ ദേവി, പ്രസാദ്, ഷിനിജ, പരേതനായ പ്രേമരാജൻ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9.30-ന് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ.