പുല്പള്ളി : സർവമത തീർഥാടനകേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളാഘോഷങ്ങൾക്ക് കൊടിയേറി. വ്യാഴാഴ്ച രാവിലെ ദേവാലയത്തിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്കുശേഷം തലശ്ശേരിയിൽനിന്ന്‌ ആഘോഷമായി കൊണ്ടുവന്ന പതാക ഇടവക വികാരി ഫാ. ബേസിൽ പോൾ കരനിലത്ത് ഉയർത്തിയതോടെ പെരുന്നാൾ ആഘോഷങ്ങൾക്കു തുടക്കമായി. ഒക്ടോബർ മൂന്നുവരെയാണ് പെരുന്നാളാഘോഷം.

To advertise here,

25 മുതൽ 30വരെ എല്ലാദിവസവും രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന, 11ന് ബൈബിൾ കൺവെൻഷൻ, ധ്യാനം, രണ്ടിന് സമാപന പ്രാർഥന, ആശീർവാദം, 6.30ന് സന്ധ്യാപ്രാർഥന, എട്ടിന് ആശീർവാദം.

ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന, പ്രസംഗം, 6.30ന് സന്ധ്യാപ്രാർഥന, എട്ടിന് പ്രസംഗം, 8.30ന് ആശീർവാദം. രണ്ടിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.15ന് വടക്കൻ മേഖലാ തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന, പ്രസംഗം, 11ന് നേർച്ച ഭക്ഷണം, 11.30ന് പൊതുസമ്മേളനം, ചാരിറ്റിഫണ്ട് വിതരണം, വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കൽ, 6.30ന് സന്ധ്യാപ്രാർഥന, 8.15ന് ആഘോഷമായ പെരുന്നാൾ റാസ, 9.30ന് ആശീർവാദം.

മൂന്നിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.15ന് തെക്കൻമേഖലാ തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30ന് പ്രത്യേക മധ്യസ്ഥ പ്രാർഥന, 11ന് പ്രസംഗം, 12ന് ആഘോഷപൂർവമായ പെരുന്നാൾ റാസ, ഒന്നിന് ആശീർവാദം, 1.15ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം, ദേവാലയം നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം, 1.30ന് പാച്ചോർ നേർച്ച എന്നിവയുണ്ടാകും.

ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ, സെക്രട്ടറി എ.കെ. ഏലിയാസ് ആയത്തുകുടിയിൽ, എ.ടി. റെജി ആയത്തുകുടിയിൽ തുടങ്ങിയവർ നേതൃത്വംനൽകി.