കല്പറ്റ : ദീർഘകാലത്തെ സേവനത്തിനുശേഷം പോലീസ് സേനയിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ എം. നൗഷാദ്, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ (ഡി.സി.ആർ.ബി) സബ് ഇൻസ്പെക്ടർ ഇ.ഡി. മനോജ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാകമ്മിറ്റികളും ജില്ലാ പോലീസ് സഹകരണസംഘവും ചേർന്നാണ് യാത്രയയപ്പ് നൽകിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഉദ്ഘാടനംചെയ്തു.
ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജ് മുഖ്യാതിഥിയായി.
സർവീസിലിരിക്കെ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ എം.എം. ഇബ്രായിക്കുട്ടിയുടെ കുടുംബത്തിന് കേരള പോലീസ് ഹൗസിങ് സഹകരണസംഘത്തിന്റെ സി.പി.എ.എസ്. പദ്ധതിയിൽനിന്നുള്ള സഹായധനം മാതാവ് ജമീല ഏറ്റുവാങ്ങി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി. സജീവ് അധ്യക്ഷത വഹിച്ചു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൽ കരീം, നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി. ടി. മനോഹരൻ, ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് പി.ജി. സതീഷ്‍കുമാർ, സബ് ഇൻസ്പെക്ടർമാരായ എം. നൗഷാദ്, വി.ഡി. മനോജ്,
കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി എന്നിവർ സംസാരിച്ചു.
Published: 02 Nov 2026, 02:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented