ഈ വര്‍ഷം മെയ് 22-ന് പുറത്തിറങ്ങിയ ഈ ഗാനം മൂന്നുമാസം കൊണ്ട് യൂട്യൂബില്‍ കണ്ടത് എണ്‍പത് മില്യണിലധികം ആളുകളാണ്. ഇന്‍സ്റ്റഗ്രാം റീലുകളിലും ഞൊടിനേരം കൊണ്ട് പാട്ട് ട്രെന്‍ഡിങായി. കാരണം മറ്റൊന്നുമല്ല, പാട്ടിന്റെ ഇമ്പവും താളവും തന്നെ. പക്ഷേ ഈ ജനപ്രിയഗാനം ഏത് ഭാഷയാണെന്നോ എന്താണ് ഈ വരികളുടെ അര്‍ത്ഥമെന്നോ പിടികിട്ടിയവര്‍ ചുരുക്കമായിരിക്കും. വ്യത്യസ്തമായ ഈ പാട്ടിനെക്കുറിച്ചും പാട്ടുകാരിയെക്കുറിച്ചും അറിയാം..