അറിവും ആരോഗ്യവും ഒന്നിച്ചു കൊണ്ടുപോകുന്ന ഒരു അധ്യാപിക. ഇത് ചങ്ങനാശ്ശേരി എസ്.എച്ച് ഫാത്തിമപുരം സ്‌കൂളിലെ അധ്യാപികയായ തുഷാരകൃഷ്ണന്‍. സ്‌കൂള്‍ സമയത്ത് തുഷാരയെ കണ്ടാല്‍ എല്ലാ അധ്യാപകരെയും പോലെ തന്നെ, തുഷാരയുടെ കയ്യിലും ധാരാളം പുസ്തകങ്ങള്‍ കാണാം. എന്നാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ എടുക്കുന്ന അതേ കൈയില്‍ ഡംബലുകള്‍ കയറും. സ്‌കൂളില്‍ അധ്യാപിക എങ്കില്‍ ഇവിടെ ജിം ട്രെയിനര്‍. 

To advertise here,

തൃക്കൊടിത്താനത്തെ ബിഗ് ബോസ് ഫിറ്റ്‌നസ് ജിം ഉടമ കൂടിയാണ് തുഷാര. ചെറുപ്പത്തില്‍ സഹോദരങ്ങളില്‍ നിന്ന് ഫിറ്റ്‌നസിനെ കുറിച്ചും ജിമ്മിനെ കുറിച്ചും കേട്ടറിഞ്ഞായിരുന്നു തുടക്കം. ബോഡി ബില്‍ഡറായ ഭര്‍ത്താവ് ജീവന്‍ ബോസിനൊപ്പമാണ് തുഷാര തന്റെ ജിം മുന്നോട്ടു കൊണ്ടുപോകുന്നത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് എത്തിയാല്‍ നേരെ ജിമ്മിലേക്ക്. 

ജിം ട്രെയിനറായ അധ്യാപിക സ്‌കൂളില്‍ എത്തുമ്പോള്‍ പിള്ളേരുടെ ചോദ്യങ്ങളും ജിമ്മിനെ കുറിച്ചാകും. കോവിഡിന് ശേഷമാണ് സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഹെല്‍ത്ത് ക്ലബ്ബ് എന്ന ആശയം തുഷാരയുടെ മനസ്സിലുദിച്ചത്. കോട്ടയത്തെ ആദ്യ വനിതാ ജിം ഉടമ കൂടിയാണ് തുഷാര.