അവളുടെ രാവുകൾ മലയാള സിനിമയിൽ ഒരു ചരിത്രമാണ്. ഇറങ്ങിയ കാലത്ത് ഉച്ചപ്പടമെന്നും തേവിടിശ്ശിപ്പടമെന്നുമൊക്കെ ആക്ഷേപിക്കപ്പെട്ട ചിത്രം പിൽക്കാലത്ത് ഒരു ക്ലാസിക്കായി മാറുന്നത് നമ്മൾ കണ്ടു. അധിക്ഷേപിച്ചവർ തന്നെ നവതരംഗത്തിന്റെ തുടക്കമെന്നും മലയാളത്തിലെ ഏറ്റവും ബോള്‍ഡായ സ്ത്രീപക്ഷ സിനിമയെന്നും വിധിയെഴുതി. ഐ.വി.ശശിയും ആലപ്പി ഷെറീഫും ചേർന്ന് 1978ൽ ഈ സിനിമവഴി ഒരു മാസ്റ്റർപീസ് മാത്രമല്ല, സീമ എന്ന ഒരു അതുല്ല്യ അഭിനേത്രിയെ കൂടിയാണ് മലയാളത്തിന് സമ്മാനിച്ചത്. രസകരമാണ് സംഭവബഹുലമായ അത് പിറന്നുവീണ കഥ...

To advertise here,