2018-ലെ പ്രളയത്തിൽ സുഹറാബിയുടേതുൾപ്പടെ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറി നാട്ടുകാർ ദുരിതത്തിലായി. അപ്പോഴാണ് സ്വന്തമായി തോണി വാങ്ങണമെന്നും തുഴയാൻ പഠിക്കണമെന്നുമുള്ള മോഹം സുഹറാബിക്കുണ്ടായത്. ഇന്ന് തോണിതുഴച്ചിൽ സുഹറാബിക്ക് ഒരു ജീവിതമാർ​​ഗമാണെന്ന് തന്നെ പറയാം. 

To advertise here,

സുഹറാബി ഒരിക്കലും കൂലി ചോദിച്ചു വാങ്ങാറില്ല. ലഭിക്കുന്നത് ചെറിയ തുകയാണെങ്കിലും അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് അവർ തോണിതുഴയുന്നത്. എല്ലാ സ്ത്രീകളും നീന്തലും തോണിതുഴച്ചിലും പഠിക്കണമെന്നാണ് സുഹറാബിയുടെ ആ​ഗ്രഹം.