എറണാകുളം തമ്മനം പുല്ലേപ്പടി റോഡിന് സമീപത്തെ ഒന്നര സെന്റ് പുറമ്പോക്കിലെ ടാർപായ കൊണ്ട് മറച്ച ചായ്പിൽ ഇന്നും തന്റെ കഥയൊരു സിനിമയായി കാണാനുള്ള ആഗ്രഹവുമായി കാത്തിരിക്കുകയാണ് സുധ. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് എഴുത്ത്. കുട്ടിക്കാലത്ത് കണ്ടതും താൻ അനുഭവിച്ചതുമായ ജീവിതത്തിന്റെ നേർ ചിത്രമായ ഒരു ക്രൈം ത്രില്ലറാണ് സുധയുടെ സിനിമാക്കഥ. ക്രൈംത്രില്ലറായതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപി തന്റെ കഥയിലെ പോലീസ് ആയി എത്തണമെന്ന അഗ്രഹം കൂടി പങ്കുവെക്കുകയാണ് സുധ.

To advertise here,

45 വർഷമായി തെരുവോരത്തെ പുറമ്പോക്കിലാണ് സുധയുടെ ജീവിതം. ഭർത്താവ് വിജയനും ഒപ്പമുണ്ട്. രണ്ട് കിലോയുടെ അരി വെച്ച് വിളമ്പുന്ന ഊണാണ് ഇവരുടെ ജീവിതമാർഗം. മുമ്പ് സുധ എഴുതിയ കവിതകളുടെ സമാഹാരമായ ‘പ്രണാമം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.