സി പോയിട്ട് ഫാൻ പോലുമില്ല. കറങ്ങുന്ന കസേരയ്ക്ക് പകരം നീണ്ട മരക്കാലുകളിൽ ഉറപ്പിച്ച പലകയാണുള്ളത്. അരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തുള്ള ഗോപിയുടെ ബാർബർ ഷോപ്പിലെത്തിയാൽ 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിലെ ബാർബർ ബാലന്റെ കടയിൽ പോയ ഫീലാണ്. അഞ്ച് പതിറ്റാണ്ട് മുമ്പ് അച്ഛൻ ആരംഭിച്ച കട ഇപ്പോഴും നോക്കിനടത്തുകയാണ് ഗോപി. നൂറായാലും ഇരുന്നൂറായാലും ഇതുകൊണ്ട് കിട്ടുന്ന വരുമാനം മതിയെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം, കടയിലല്ല 'കട്ടി'ലാണ് കാര്യമെന്ന് ഗോപിയുടെ പതിവുകാരും സാക്ഷ്യപ്പെടുത്തുന്നു.

To advertise here,