തായമ്പകയിൽ വിസ്മയം തീർക്കുകയാണ് തൃശൂർ വെള്ളിത്തിരുത്തി സ്വദേശികളും സഹോദരിമാരുമായ ശ്രീലക്ഷ്മിയും ശ്രീപാർവതിയും. ജ്യേഷ്ഠാനുജൻമാരുടെ മക്കളായ ഇരുവരും വാദ്യ പഠനം തുടങ്ങിയതും ഒരുമിച്ച്. ഇന്ന് തൃശൂർ ജില്ലയിലും പുറത്തുമായി നിരവധി അമ്പലങ്ങളിലും മറ്റു പരിപാടികളിലും ഡബിൾ തായമ്പകയിൽ ഇരുവരുടെയും പ്രകടനം ആസ്വാദകരെ നേടുകയാണ്. മേള കലാകാരനും ശ്രീപാർവതിയുടെ അച്ഛനുമായ വെള്ളിത്തിരുത്തി ദിനേശ് ആണ് ഇരുവരുടെയും ഗുരു. അച്ഛച്ഛനും മേളപ്രമാണിയുമായ വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതിന്റെ സന്തോഷവും ശ്രീലക്ഷ്മിയുടെയും ശ്രീപാർവതിയുടെയും വാക്കുകളിൽ നിറയുന്നു
Content Highlights: Features the sister duo, Sreelakshmi and Sreeparvathy, excelling in the traditional percussion art of Thayambaka
Published: 04 Mar 2026, 01:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented