4K ഡോൾബി അറ്റ്‌മോസ് മികവിൽ റീറിലീസിനെത്തിയ 'സ്ഫടികം' കണ്ടപ്പോൾ ഒരു പുതിയ സിനിമ കാണുന്ന അനുഭവമായിരുന്നുവെന്ന് പ്രേക്ഷകർ. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രീമിയർ ഷോ കണ്ടിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദർശനം കാണുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ള നിരവധിയാളുകൾ എത്തിയിരുന്നു.

To advertise here,

28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ - ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സ്ഫടികം' വീണ്ടും തിരശ്ശീലയിലെത്തിയത്.