തെരുവിലെ നായ്ക്കളൊന്നും അക്രമകാരികളല്ല. ഭക്ഷണം കിട്ടാതെയും ഷെൽട്ടർ കിട്ടാതെയുമാകുമ്പോഴാണ് അവർ സങ്കടത്തിലാകുന്നത്. തെരുവിലുള്ള എല്ലാ നായ്ക്കളേയും കൂടെ കൂട്ടണമെന്നും അവർക്ക് സുരക്ഷയൊരുക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് പെരുമ്പാവൂർ വളയൻചിറങ്ങരയിലെ ഡോ. സോമശേഖരൻ. തന്റെ വീട്ടിലായി ഒരുക്കിയിരിക്കുന്ന ഷെൽട്ടർ ഹോമിൽ തെരുവിൽ കഴിഞ്ഞ നായ്ക്കളേയും യജമാനന്മാർ ഉപേക്ഷിച്ചതുമടക്കം മുന്നൂറോളം നായ്ക്കളെയാണ് അദ്ദേഹം സംരക്ഷിക്കുന്നത്. എന്നാൽ നായ്ക്കളെ വളർത്തുന്നതിനെതിരായ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവയെ മാറ്റി പാർപ്പിക്കാൻ മറ്റൊരിടം തേടുകയാണ് അദ്ദേഹം. ഒരു മാസം ആറ് ലക്ഷത്തോളം രൂപയാണ് മൃഗങ്ങളുടെ പരിപാലനത്തിനായി ചെലവാകുന്നത്. ഇവയെ പരിപാലിക്കേണ്ട ചെലവിനൊപ്പം മറ്റൊരു ഷെൽട്ടർ കൂടി നിർമിക്കാൻ ആവശ്യമായ സ്ഥലവും പണവും തേടുകയാണ് ഇന്ന് ഡോ. സോമശേഖരൻ.
ഡോ.സോമശേഖരനെ ബന്ധപ്പെടേണ്ട നമ്പർ: 9946542720
Content Highlights: Dr. Somasekharan provides shelter for 300 rescued dogs. He seeks land & funds for a new shelter due to local complaints
Published: 22 Feb 2026, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented