സഞ്ജു സാംസന്റെ ഉജ്ജ്വലമായ രണ്ട് ഇന്നിങ്സുകളുടെ ബലത്തിലാണ് ടീം ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലിൽ ഇടംനേടിയത്. ജയിച്ചാൽ മാത്രമേ സെമിയിൽ എത്തൂ എന്ന ഘട്ടത്തിൽ സൂപ്പർ എട്ടിലെ അ‌വസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 50 പന്തിൽ 97 റൺസും സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസും നേടിയ സഞ്ജുവാണ് ഇരു മത്സരങ്ങളിലും കളിയിലെ താരമായത്. ഈ പ്രകടനങ്ങളോടെ അ‌ന്താരാഷ്ട്ര കരിയറിൽ സഞ്ജു പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുൻ രഞ്ജി താരവും പ്രമുഖ ക്രിക്കറ്റ് പരിശീലകനുമായ പി.ബാലചന്ദ്രൻ.

To advertise here,