ആവാസവ്യൂഹത്തിന് പിന്നാലെ കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ് സംഘർഷ ഘടന (The Art of warfare). വേറിട്ടൊരു ഗ്യാങ്സ്റ്റർ സിനിമയാണ് സംഘർഷഘടന. സുങ് ത്സുവിന്റെ ആർട്ട് ഓഫ് വാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വിവരണത്തോടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്.

ചിത്രം 29-ാമത് അന്താരാഷ്ട്ര മേളയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. റിസർവേഷൻ കിട്ടാത്ത സിനിമാ പ്രേമികൾ കൈരളിയിലെ 11.30നുള്ള പ്രദർശനത്തിന് രാവിലെ എട്ട് മണിക്ക് തന്നെ വന്ന് വരി നിൽക്കുന്ന കാഴ്ചയും കാണാം.

To advertise here,

Inshort | Sangarsha Ghadana, a gangster film inspired by Sun Tzu`s Art of War, receives rave reviews at the International Film Festival of Kerala (IFFK).