മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്(IFFI). ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള.
ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റ സന്തോഷം നടൻ മോഹൻലാലും പങ്കുവെച്ചു. '56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തുടരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവെക്കുന്നു. ഈ അംഗീകാരത്തിന് നന്ദി', മോഹൻലാൽ കുറിച്ചു.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. വലിയ വിജയമായിരുന്നു ചിത്രം തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയത്. മോഹൻലാലിന്റെ രണ്ടാം 200 കോടി ചിത്രവുമായിരുന്നു തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Content Highlights: Mohanlal`s `Thudarum` selected for Indian Panorama at IFFI. Celebrate this achievement with us! Click to learn more about the film`s selection.
Published: 06 Nov 2025, 09:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented