അച്ഛന്റെ ഫോട്ടോകളിൽ നിന്ന് കഥകളിയോട് തോന്നിയ ഇഷ്ടം, കലാമണ്ഡലത്തിൽ ആദ്യമായി കഥകളി പഠിക്കുന്ന മുസ്സീം പെൺകുട്ടിയായി സാബ്രി
കേരള കലാമണ്ഡലത്തിലെ 90 വർഷത്തെ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർഥിയാണ് സാബ്രി. ഫോട്ടോഗ്രാഫറായ അച്ഛന്റെ കഥകളി ഫോട്ടോകൾ കണ്ട് തുടങ്ങിയ ഇഷ്ടമാണ് സാബ്രിയെ കലാമണ്ഡലത്തിലേക്ക് എത്തിച്ചത്. 2023-ലാണ് സാബ്രി കഥകളിപഠനത്തിന് കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. വിദ്യാരംഭദിനത്തിൽ ചുട്ടി കുത്തി കഥകളിയാടിയതോടെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ സാബ്രിയുടെ പേരും.
കൃഷ്ണവേഷങ്ങളേറെയിഷ്ടപ്പെടുന്ന സാബ്രി കൃഷ്ണകഥകൾ പഠിക്കുകയാണെന്നാണ് പറയുന്നത്. കഥകളിയെ ഏറെ ഇഷ്ടപ്പെടുന്ന സാബ്രി ജാതി മത അതിർവരമ്പുകൾ കലയിൽ കാണേണ്ടതില്ലെന്നും പറയുന്നു. കലാമണ്ഡലം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കഥകളി അഭ്യസിപ്പിച്ചത്. പത്ത് കഴിഞ്ഞാലും കലാമണ്ഡലത്തിൽത്തന്നെ കഥകളിപഠനം തുടരാനാണ് സാബ്രിയുടെ ആഗ്രഹം.
മുസ്‌ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർഥിയെന്ന ബഹുമതി തന്റെ മകൾക്ക് ലഭിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായി സാബ്രിയുടെ പിതാവ് നിസാം അമ്മാസ് പറയുന്നു. മതത്തിന്റെ പേരിൽ മനുഷ്യരെയും കലയെയും വേർതിരിച്ചു കാണേണ്ടതില്ലെന്നാണ് നിസാമിന് പറയാനുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള എതിർപ്പുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും നിസാം അമ്മാസ് പറയുന്നു.
Content Highlights: First Muslim girl to study Kathakali at Kalamandalam
Published: 06 Oct 2025, 10:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented