ക്രിസ്മസിന് പരിസ്ഥിതിക്ക് ദോഷമുണ്ടാകാതെ ആഘോഷിക്കാനൊരു അവസരമൊരുക്കുകയാണ് കൃഷിവകുപ്പ്. നല്ല ഒറിജിനല്‍ ക്രിസ്മസ് ട്രീ തന്നെ നട്ട് വളര്‍ത്തി വില്‍പ്പനക്കെത്തിച്ചിരിക്കുകയാണ് വകുപ്പ്. ചൈനയില്‍ നിന്നുള്‍പ്പെടെ വരുന്ന പ്ലാസ്റ്റിക് നിര്‍മിത ക്രിസ്മസ് ട്രീകളില്‍ മിക്കതും ആഘോഷങ്ങള്‍ക്ക് ശേഷം ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. മണ്ണില്‍ അലിയാതെ പതിറ്റാണ്ടുകളോളം കിടക്കുന്ന ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്ന് തന്നെ പരിഹാരം കണ്ടെത്തി അവതരിപ്പിക്കുകയാണ് കൃഷിവകുപ്പ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിന്നായി നാലായിരത്തോളം ക്രിസ്മസ് ട്രീകളാണ് വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നത്. അതിന്റെ വിശേഷങ്ങള്‍ അറിയാം.

To advertise here,