ലഹരിക്കെതിരായ സന്ദേശം ഉയര്‍ത്തിക്കൊണ്ട് അഞ്ച് ജില്ലകളിലൂടെ 200 കിലോമീറ്ററിലധികം സൈക്കിളില്‍ താണ്ടി തിരികെയെത്തിയിരിക്കുകയാണ് മട്ടാഞ്ചേരിയിലെ പന്ത്രണ്ട് സ്ത്രീകള്‍. പ്രായമോ കാലാവസ്ഥയോ ആരോഗ്യപ്രശ്‌നങ്ങളോ അവരെ തളര്‍ത്തിയില്ലെന്ന് മാത്രമല്ല സൈക്കിള്‍ ഇന്ന് അവരുടെ ആത്മവിശ്വാസം കൂടിയാണ്. അമ്പത് വയസുമുതല്‍ അറുപത് വയസ് വരെ പ്രായമുള്ള പന്ത്രണ്ട് സ്ത്രീകളാണ് ഷീ സൈക്ലിങിന്റെ ഭാഗമായത്.

To advertise here,

കുടുംബശ്രീ പ്രവര്‍ത്തകരും ആശാവര്‍ക്കറും തയ്യല്‍തൊഴിലാളിയും വീട്ടമ്മമാരുമെല്ലാം കൂട്ടത്തില്‍പ്പെടുന്നു. ഗ്ലോബല്‍ കേരള ഇനീഷിയേറ്റീവ്- കേരളീയത്തിനൊപ്പം ഷീ കേരള ഇന്റന്‍സ് മീഡിയയും ചേര്‍ന്നാണ് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചത്. ഷീ സൈക്ലിങ് നാഷണല്‍ കോര്‍ഡിനേറ്റര്‍ സീനത്തായിരുന്നു യാത്രാക്യാപ്റ്റന്‍.