ലൈംഗിക പീഡനം പറഞ്ഞ പോസ്റ്റ്മോർട്ടം, 16 വർഷമായി ഉത്തരം കിട്ടാതെ കൊല്ലങ്കോട്ടെ പെൺകുട്ടിയുടെ ആത്മഹത്യ
മരണത്തിന് മുൻപ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളും. സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിദ്ധ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടും കൊല്ലങ്കോട്ടെ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയായി പോലീസ് റിപ്പോർട്ടെഴുതി. 10 വർഷത്തിലേറെയായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്ത കേസ് ഇനി സിബിഐ അന്വേഷിക്കും.
2010ലാണ് കൊല്ലങ്കോട്ട് പതിനൊന്നുകാരി മരിക്കുന്നത്. കുടുംബ കലഹത്തെ തുടർന്ന് അച്ഛനുമായി പിണങ്ങി കഴിയുകയായിരുന്ന അമ്മയും സഹോദരനുമായി അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ താമസം. അമ്മാവന്റെ വീട്ടിലെത്തി മൂന്നാം മാസത്തിലാണ് കുട്ടി മരിക്കുന്നത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽമുറുകി പെൺകുട്ടി മരിച്ചു എന്നായിരുന്നു അന്നത്തെ വാർത്തകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടുകൂടിയാണ് പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ള വിവരം പുറത്ത് വന്നത്.
Content Highlights: The 2010 death of an 11-year-old girl in Kollangode, initially ruled a suicide, is now under CBI investigation. Post-mortem reports revealed evidence of sexual assault, contradicting the initial police report. The case remained unsolved despite a decade of Crime Branch investigation. New legal developments aim to uncover the truth behind the girl's death at her uncle's house.
Published: 12 Jul 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented