തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായി വിവരാവകാശരേഖ. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും രേഖയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജോ വള്ളംകുളം നൽകിയ ആർടിഐ പെറ്റിഷന് മറുപടിയായാണ് രേഖ ലഭിച്ചത്.

To advertise here,

അതേസമയം ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് ക്ലിഫ് ഹൗസിൽവെച്ച് ഷൂട്ട് ചെയ്ത വീഡിയോയ്ക്കായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന മറുപടി വസ്തുതാ വിരുദ്ധമാണെന്ന് റിജോ പറയുന്നു. മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്നും പണം എന്തൊക്കെ കാര്യങ്ങൾക്ക് ചെലവായി എന്നും അറിയണം. ഇതിനായി വിശദാംശങ്ങൾ തേടി മറ്റൊരു വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ടെന്നും റിജോ കൂട്ടിച്ചേർത്തു.