കർണാടകയിൽ 12 സീറ്റുകൾ കുറഞ്ഞത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയല്ലെന്ന് ജെഡിഎസ് നേതാവും മുൻമന്ത്രിയുമായ ജോസ് തെറ്റയിൽ. ശക്തമായ ഭരണവിരുദ്ധവികാരമാണ് കോൺഗ്രസിന് അ‌നുകൂലമായത്. ബിജെപി കൂപ്പുകുത്തിയപ്പോഴാണ് 20 സീറ്റുകളുമായി ഈ രണ്ട് വമ്പൻ പാർട്ടികൾക്കിടയിൽ ജെഡിഎസ് പിടിച്ചുനിന്നത്. എന്നാൽ, വിജയത്തിൽ കോൺഗ്രസ് അഹങ്കരിക്കുകയല്ല വേണ്ടത്. മറ്റു പാർട്ടികളെയും കൂടെ നിർത്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ബദൽ ഒരുക്കാനാണ് അ‌വർ ശ്രമിക്കേണ്ടതെന്നും അ‌ദ്ദേഹം പറഞ്ഞു. 

To advertise here,