ലഹരി എന്ന മഹാവിപത്തിനെ ചെറുക്കാനാണ് ഐക്യരാഷ്ട്രസഭ 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിയുടെ രൂപവും ഭാവവും തലവുമെല്ലാം മാറിയ ഈ കാലത്ത് ഞെട്ടിപ്പിക്കുന്ന കഥകളാണ് നമ്മൾ കേൾക്കുന്നത്. ലോക ലഹരി വിരുദ്ധ ദിനത്തിൽ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുകയാണ് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആന്റ് നാർകോടിക്സിന്റെ മുൻ ഡയറക്ടർ ജനറൽ ഡോ. ജി. ശ്രീകുമാർ മേനോൻ. ഇൻസ്റ്റ​ഗ്രാം പോലുള്ള സമൂഹമാധ്യമത്തിലടക്കം കുട്ടികളെ കാത്തിരിക്കുന്ന കെണിയെക്കുറിച്ചും രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ജാ​ഗ്രത പുലർത്തേണ്ടതിനെക്കുറിച്ചുമൊക്കെ  അദ്ദേഹം പറയുന്നു.