'തെളിവെടുപ്പിന് പോകുമ്പോൾ ബിരിയാണി വേണം ഇല്ലെങ്കിൽ അന്വേഷണത്തോട് സഹകരിക്കില്ല. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഒരു സ്ത്രീയുമായെങ്കിലും സെക്സിലേർപ്പെടണമെന്നാണ് ​ഗോവിന്ദച്ചാമിയെന്ന കൊടുംക്രിമിനൽ അന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടർമാരോട് പറഞ്ഞത്." ഷൊർണൂരിൽ പെൺകുട്ടിയെ മർദ്ദിക്കുകയും ട്രെയിനിൽ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥനായ റിട്ടയേഡ് എസ് ഐ കെ എ മുഹമ്മദ് അഷ്റഫ് പങ്കുവെക്കുന്നത്. 

To advertise here,

ചാർലി, രമേഷ് തുടങ്ങി വിവിധ പേരുകൾ, വിവിധ മേൽവിലാസങ്ങൾ. സാധാരണ കുറ്റവാളികൾക്കൊന്നുമില്ലാത്ത ആത്മവിശ്വാസവും ഒറ്റക്കൈയിലുള്ള ഇരട്ടി ആത്മവിശ്വാസവും പെണ്ണും ലഹരിയും ഭക്ഷണവും ഹരമായവനാണ് ​ഗോവിന്ദച്ചാമിയെന്ന കൊടുംക്രിമിനൽ. വർഷങ്ങൾക്ക് മുമ്പ് നടന്ന ബലാത്സം​ഗവും കൊലപാതകവും. ഇന്നും വേദനയോടെ മാത്രം കേൾക്കുന്ന സംഭവം. ​ഗോവിന്ദച്ചാമിയെന്ന കൊടുംക്രിമിനലിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമകൾ ഇന്നും തീരാവേദനയാണ് മലയാളികൾക്ക്. പതിനാല് വർഷങ്ങൾക്ക് മുമ്പ് നടന്ന ക്രൂരമായ ബലാത്സം​ഗത്തേയും കൊലപാതകത്തേയും കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് റിട്ടയേഡ് എസ് ഐ കെ എ മുഹമ്മദ് അഷ്റഫ്. 

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അന്വേഷണ സംഘത്തിന്റെ ഭാ​ഗമാവുകയും പിന്നീട് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഗോവിന്ദച്ചാമിയെ പൂട്ടാനായി പബ്ലിക് പ്രൊസിക്യൂട്ടറെ സഹായിക്കുന്നതിനായി 6 വർഷം വരെ നിയമപോരാട്ടം നടത്തിയ ഉദ്യോ​ഗസ്ഥനായിരുന്നു അഷറഫ്. ഇന്ന് ​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന്റേയും സാഹസിക പിടികൂടലിന്റേയും ഞെട്ടലിലാണ് അഷ്റഫ്.