തമിഴ്നാടിന്റെ മാലിന്യനിർമാർജ്ജന പോരാട്ടത്തിൽ തേരോട്ടം നടത്തുകയാണ് ഒരു മലയാളി. ചെന്നൈയിലെ തൂയിമെെ മിഷന്റെ കീഴിൽ രൂപീകരിച്ച ക്ലീൻ തമിഴ്നാട് കമ്പനി ലിമിറ്റഡിന്റെ ആദ്യ സിഇഒ ആയി തമിഴ്നാടിനെ ശുചിയാക്കുകയാണ് മലയാളിയായ ഗംഗ ദിലീപ്. ആർക്കിടെക്റ്റും അർബൻ ഡിസൈനറുമാണ് ഗംഗ. തിരുവനന്തപുരം സ്വദേശിയായ ഗംഗ തിരുവനന്തപുരം നഗരസഭയുടെ ഹരിത പ്രോട്ടോക്കോൾ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംരംഭമായ ഗ്രീൻ ആർമിയുടെ സ്ഥാപകയാണ്. പിന്നീട് ഗംഗയുടെ പ്രവർത്തനം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.  തമിഴ്നാടിന്റെ ചേരികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൂയിമെെ മിഷന്റെ തലപ്പത്തേക്ക് ഗംഗ എത്തുന്നത്.

To advertise here,