ഹൈസ്‌കൂള്‍ കാലം മുതലേ ഇക്കണോമിക്‌സാണ് തന്റെ കരിയറെന്ന് അല്‍ജമീല ഉറപ്പിച്ചിരുന്നു. പിന്നീട് അതില്‍ തന്നെ ഉറച്ചു നിന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദവും ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും അല്‍ജമീല നേടി. ജെഎന്‍യുവില്‍ തന്നെ പിഎച്ച്ഡി ചെയ്യുന്നതിനിടെയിലാണ് യുപിഎസ്‌സിയുടെ ഐഇഎസ് പരീക്ഷയ്ക്കായി തയ്യാറാകുന്നത്. ആകെ കിട്ടിയ രണ്ടര മാസം കൊണ്ടാണ് അല്‍ജമീല പരിശീലനം ആരംഭിച്ചത്. പിന്നീടുള്ള ഓരോ നിമിഷവും പാഴാക്കാതെ പഠിച്ച് 12ാം റാങ്ക് നേടിയിരിക്കുകയാണ് ഈ മിടുക്കി. ഈ വര്‍ഷം ഐഇഎസ് നേടുന്ന ഏക മലയാളി കൂടിയാണ് ജമീല. 

To advertise here,

ഇക്‌ണോമിക്‌സ് എന്ന വിഷയത്തില്‍ സാധ്യതകളുടെ വലിയ ലോകമുണ്ടെന്ന് പറയുകയാണ് ഇവര്‍. കൃത്യമായ പ്ലാനിങ്ങും പരിശീലനവും ഉണ്ടെങ്കില്‍ ഈ പരീക്ഷയില്‍ മികച്ച് വിജയം നേടമെന്ന് അനുഭവത്തിലൂടെ ജമീല സാക്ഷ്യപ്പെടുത്തുന്നു