എത്രയൊക്കെ നേരെയുറങ്ങാന്‍ വിചാരിച്ചാലും നടക്കില്ല. നമ്മളില്‍ പലരുടേയും പ്രശ്നമാണിത്. എന്നാല്‍ ഇനി ഈ ഉറക്കക്കുറവിന് ഒരു പരിഹാരം മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ചിക്കാഗോ സര്‍വകലാശാലയിലേയും കൊളംബിയ സര്‍വകലാശാലയിലേയും ഗവേഷകര്‍.
ഉറക്കം മെച്ചപ്പെടുത്താന്‍ പ്രത്യേകം ഡയറ്റാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പകല്‍ സമയത്ത് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം 16 ശതമാനം വരെ മെച്ചപ്പെടുത്തും. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറക്കത്തിന്റെ ആഴവും തമ്മിലുള്ള വ്യക്തമായ ബന്ധമുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ നമ്മള്‍ എത്ര നന്നായി വിശ്രമിക്കുന്നു എന്നതില്‍ വലിയ മാറ്റമുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.
ധാന്യങ്ങള്‍ പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിച്ചവര്‍ക്കും ആ രാത്രി കൂടുതല്‍ നേരം ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം ലഭിച്ചതായി കണ്ടെത്തി. ദിവസവും അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കത്തിന്റെ ഗുണനിലവാരം കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.
Content Highlights: sleep tips, better sleep, how to sleep better, sleep naturally, diet for good sleep, healthy sleep habits, foods for better sleep, sleep research, University of Chicago study, Columbia University study, nutrition for sleep, sleep quality, fruits and vegetables benefits, deep sleep, insomnia remedies, sleep science, natural sleep solutions, how to rest better, healthy lifestyle, bedtime routine, sleep health, food and sleep connection, sleep improvement tips, good night sleep, wellness and health
Published: 05 Nov 2025, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented