ഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ അർജന്റൈൻ ​ഗോൾകീപ്പർ എമിലിയോനോ മാർട്ടിനസ് നടത്തിയ അത്ഭുത സേവ് ഓർമയുണ്ടോ ? ​ഫ്രാൻസ് താരം മുവാനിയുടെ ഷോട്ട് അവിശ്വസനീയമാം വിധമാണ് എമി തട്ടിയകറ്റിയത്. സെക്കന്റിലൊരംശത്തിൽ എമി തന്റെ കാൽ നീട്ടി പന്ത് തടഞ്ഞില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അർജന്റീനയ്ക്ക് ലോകകപ്പ് തന്നെ നഷ്ടമായേനെ. ചുരുങ്ങിയ നിമിഷത്തിൽ ഓരോ ​ഗോൾ കീപ്പർമാരും എടുക്കുന്ന തീരുമാനങ്ങൾ അതിനിർണായകമാണ്. യഥാർത്ഥത്തിൽ   ഇത്തരം കഴിവുകളാണ് ​ഗോൾകീപ്പർമാരെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിന് ശാസ്ത്രീയമായ അടിത്തറ കൂടിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ​ഗവേഷകർ. 

To advertise here,