വാട്സ്ആപ്പ് പ്രൊഫൈൽ ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കൊനുരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം അക്കൗണ്ട് വാട്സ്ആപ്പുമായി ലിങ്ക് ചെയ്യാനാകുന്നതിന് പുറമെയാണിത്. മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഫീച്ചർ കൊണ്ടുവന്നത്.

To advertise here,

ലിങ്ക് ചെയ്യാനായി വാട്സ്ആപ്പിൽ സെറ്റിങ്സിലെ പ്രൊഫൈൽ തിരഞ്ഞെടുത്ത് എഡിറ്റ് കൊടുക്കാം. ശേഷം ഫേസ്ബുക്ക് അക്കൗണ്ടിന്റെ യുആർഎൽ പേസ്റ്റ് ചെയ്യാം. ആർക്കൊക്കെ ഈ ലിങ്ക് കാണാനാകുമെന്നും നമുക്ക് തന്നെ തീരുമാനിക്കാം. വിസിബിൾ ടു എവരിവൺ, ഓൺലി ദേർ കോൺടാക്ട്, ഹിഡൻ എന്റയർലി എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും. കണ്ക്ട് ചെയ്താൽ വാട്സ്ആപ്പിന്റെ കോൺടാക്ട് ഇൻഫർമേഷൻ സെക്ഷനിൽ എഫ്ബി ലിങ്കും കാണാം. ഒറ്റ ക്ലിക്കിലൂടെ വാട്സ്ആപ്പില് നിന്ന് ഫേസ്ബുക്ക് അക്കൗണ്ടിലുമെത്താം. എന്നാല് അക്കൗണ്ട് ലിങ്ക് ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ലിങ്ക് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല.

വാട്‌സ്ആപ്പുമായി ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചെയ്താൽ, ഇരു അക്കൗണ്ടുകളും ഒരാളുടേതാണെന്ന് മെറ്റ അക്കൗണ്ട് സെന്‍ററിലൂടെ വെരിഫൈ ചെയ്യാം. വെരിഫൈ ചെയ്യണോ എന്നതും നിങ്ങളുടെ താത്പര്യമാണ്. വേണ്ടെങ്കിൽ വേണ്ട. വെരിഫൈ ചെയ്‌ത ലിങ്കും വെരിഫൈ ചെയ്യാത്ത ലിങ്കും വ്യത്യസ്‌തമായാണ് വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഇന്‍റര്‍ഫേസില്‍ കാണുക. വെരിഫൈ ചെയ്‌താല്‍ യൂസര്‍ നെയിമിന് അടുത്ത് ചെറിയ ഫേസ്ബുക്ക് ഐക്കണ്‍ വാട്‌സ്ആപ്പില്‍ കാണാനാകും. നിലവില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലിങ്ക് ചെയ്യാനുള്ള സൗകര്യമുള്ളത്.