തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി ശബരിമലയിൽ ഭക്തജന പ്രവാഹം. ഭക്തരുടെ സുരക്ഷയ്ക്കായി പോലീസും വനംവകുപ്പും ആർ.എ.എഫും മറ്റു വകുപ്പുകളും ചേർന്ന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവാഭരണഘോഷയാത്ര വൈകീട്ട് 5.30-ന് ശരംകുത്തിയിലും 6.30-ന് കൊടിമരച്ചുവട്ടിലും എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും.  ഈസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും.

To advertise here,