തീര്‍ത്ഥാടകരുടെ പുണ്യഭൂമിയെന്നാണ് കാശിയെ വിശേഷിപ്പിക്കാറ്.. അവിടെ കേരളത്തിനും സ്വന്തമായി ഒരു ക്ഷേത്രമുണ്ട്, ഒരു ഹനുമാന്‍ ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത്.. കേദാര്‍ഘട്ട്, ചൗക്കിഘട്ട് എന്നിവയ്ക്കടുത്തായി  ഗംഗാതീരത്താണ് ഈ ക്ഷേത്രമുള്ളത്.

To advertise here,

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൗരപ്രമുഖര്‍ക്കും ഗംഗാ സ്‌നാനത്തിനും വിശ്വനാഥക്ഷേത്ര ദര്‍ശനത്തിനുമായി കാശിരാജാവ് പതിച്ചുകൊടുത്തതാണ് ഈ സ്ഥലം. രാജഭരണം മാറിയപ്പോള്‍ സ്ഥലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.