വേഗതയും കാര്യക്ഷമതയും കാരണം യാത്ര ചെയ്യുന്നവര്‍ തിരഞ്ഞെടുക്കാനിഷ്ടപ്പെടുന്ന യാത്രാമാര്‍ഗമാണ് വിമാനം. എങ്കിലും സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ജെറ്റ് ലാഗ്. ചെറിയ ക്ഷീണം മുതല്‍ കുറച്ച് കാലം നീണ്ടു നില്‍ക്കുന്ന അസ്വസ്ഥത വരെ ജെറ്റ് ലാഗ് കാരണം ഉണ്ടാകാം. 

To advertise here,

വിമാനത്തില്‍ യാത്രചെയ്യുന്ന എല്ലാവരിലും ജെറ്റ് ലാഗ് ഒരുപോലെയല്ല പ്രവര്‍ത്തിക്കുന്നത്. പ്രായം, നിലവിലുള്ള ഉറക്കപ്രശ്‌നം, യാത്ര ചെയ്യുന്നതിന്റെ ദിശ, യാത്രയുടെ ദൈര്‍ഘ്യം ആവര്‍ത്തനം, ഭക്ഷണക്രമം, ശരീരത്തിലെ ജലാംശം  എന്നിവ ജെറ്റ് ലാഗിന് കാരണമാകും. 

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജെറ്റ് ലാഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ നമുക്ക് കുറയ്ക്കാന്‍  സാധിക്കും. യാത്രയ്ക്ക് വേണ്ടി മുന്‍കൂട്ടി തയ്യാറെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സമയക്രമത്തിനനുസരിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നത് ജെറ്റ് ലാഗ് ഒഴിവാക്കാന്‍ നല്ലതാണ്. 

യാത്രയില്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടുകയും കഫീന്‍, ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുന്നതും ജെറ്റ് ലാഗിന്റെ പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ വൈദ്യോപദേശത്തിന് ശേഷം മെലാട്ടോണിന്‍ സപ്ലിമെന്റ്‌സ് കഴിക്കുന്നത് ഉറക്കത്തിനെ ക്രമീകരിക്കാന്‍ സഹായിക്കും.