വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് കൊണ്ട് സ്ലീപ്പറിൽ യാത്ര വേണ്ട; മെയ് ഒന്ന് മുതൽ പുതിയ മാറ്റം
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ടിക്കറ്റ് കൺഫോമായില്ലേ? ഇനി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും വെച്ച് സ്ലീപ്പറിലോ എസിയിലോ യാത്ര ചെയ്യാമെന്ന് കരുതിയില്ലെങ്കിൽ നടക്കില്ല. സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ കണ്‍ഫോം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ ഇനി അനുവദിക്കില്ല. മെയ് ഒന്നുമുതലാണ് പുതിയ മാറ്റം. കണ്‍ഫോം ടിക്കറ്റുമായി യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വവും സൗകര്യവും വര്‍ധിപ്പിക്കുക, കോച്ചുകളിലെ തിരക്ക് നിയന്ത്രിക്കുക എന്നിവയൊക്കെയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ക്ക് ജനറല്‍ ക്ലാസുകളില്‍ യാത്ര ചെയ്യാം.
ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കണ്‍ഫോമായില്ലെങ്കില്‍ അപ്പോള്‍ തന്നെ റദ്ദാക്കപ്പെടും. എന്നാൽ സ്റ്റേഷനിൽ നേരിട്ട് പോയി എടുക്കുന്ന ടിക്കറ്റുകൾ കാണിച്ച് പലരും ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യാറുണ്ട്. ഇനി ഇത്തരം യാത്രക്കാർക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും. ഇത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Inshort: Indian Railways has introduced a new rule effective from May 1, aimed at enhancing travel comfort and reducing coach congestion. Under this rule, passengers holding waiting list tickets will no longer be allowed in sleeper or AC coaches.
Content Highlights: Waiting List Sleeper, AC Passengers Won't Be Allowed Inside Coaches From May 1st
Published: 30 Apr 2025, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented