'ബെംഗളൂരു-ചെന്നൈ യാത്ര വെറും 30 മിനുട്ടില്‍'; ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം
ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിര്‍മ്മാണം പൂര്‍ത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മീറ്റര്‍ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത് ഇന്ത്യന്‍ റെയില്‍വേ, ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ്, ഐ.ഐ.ടി. സ്റ്റാര്‍ട്ടപ്പ് TuTr ഹൈപ്പര്‍ലൂപ്പും സംയുക്തമായാണ് ട്രാക്ക് നിര്‍മ്മിച്ചത്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ഇവിടെ ആദ്യഘട്ടത്തില്‍ പരീക്ഷിക്കുക. ഭാവിയില്‍ ദൈര്‍ഘ്യമേറിയ ട്രാക്കില്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള ഹൈപ്പര്‍ലൂപ്പ് പരീക്ഷിക്കും. ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് (350 KM) വെറും 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം.
In short - The first Hyperloop testing track in India has been completed, located at the Discovery Campus of IIT Madras in Thayur. The 410-meter track was announced by Union Railway Minister Ashwini Vaishnaw in a video. The track is a collaborative project between Indian Railways and IIT Madras's startup TuTr Hyperloop.
Content Highlights: India's First Hyperloop Test Track Set Up By IIT Madras Completed In Chennai
Published: 06 Dec 2024, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented