വണ്ടിയും കൊണ്ട് റോഡിലിറങ്ങുമ്പോൾ എവിടെ പാർക്ക് ചെയ്യുമെന്നായിരിക്കും പലരുടെയും ടെൻഷൻ. നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്താൽ ഫൈനും കിട്ടും, ചിലപ്പോൾ ബ്ലോക്കും ഉണ്ടാക്കും. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതാണ് പ്രധാന പ്രശ്നം. ശരിക്കും എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത്?

To advertise here,

നോ പാർക്കിങ് മേഖലയിലോ പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പാടില്ല. മെയിൻ  റോഡിൽ, അതിവേഗ ട്രാഫിക്കുള്ള റോഡുകളിൽ, ഫുട്പാത്തുകളിൽ, സൈക്കിൾ ട്രാക്ക്, കാൽനട ക്രോസിംഗിനോ സമീപം, ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, ആശുപത്രി എന്നിവയുടെ ഏതെങ്കിലും  പ്രവേശന കവാടങ്ങൾക്ക് സമീപം,  നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങൾക്ക് മുന്നിൽ, തുരങ്കത്തിൽ അല്ലെങ്കിൽ ബസ് ലൈനിൽ എന്നിവിടങ്ങളിലും പാർക്കിങ് അനുവദനീയമല്ല.

റോഡ് ക്രോസിംഗുകൾക്ക് സമീപം,  കൊടും വളവുകൾ, വളവിനു സമീപം, ഒരു കുന്നിൻ മുകളിൽ, അല്ലെങ്കിൽ പാലത്തിന് സമീപം എന്നിവിടങ്ങളിലും പാർക്ക് ചെയ്യരുത്. അംഗപരിമിതർ  ഓടിക്കുന്ന വാഹനങ്ങൾ പാർക്ക്  ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാർക്കിങ് പാടില്ല. പാർക്കിങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയിൽ, റോഡിന്റെ തെറ്റായ ഭാഗത്ത്, നോ സ്റ്റോപ്പിങ്ങ്/ നോ പാർക്കിങ്  സൈൻ ബോർഡ് ഉള്ള സ്ഥലങ്ങളിൽ, മറ്റ് വാഹനങ്ങൾക്ക്  തടസമുണ്ടാക്കുന്ന രീതിയിലോ, ഏതെങ്കിലും ആൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമാന്തരമായോ പാർക്കിങ് പാടില്ല.

റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗങ്ങളിലും, ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ പ്രോപ്പർട്ടികളിലും, പാർക്കിങ് ഒരു നിശ്ചയ സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത് ആ സമയത്തിന് ശേഷവും പാർക്ക് ചെയ്യാൻ അനുവാദമില്ല. ഒരു നിശ്ചിത തരം വാഹനം അല്ലെങ്കിൽ വാഹനങ്ങൾ അനുവദിച്ചിരിക്കുന്ന സ്ഥലത്ത്,  ആ തരത്തിൽപ്പെടാത്ത വാഹനമോ വാഹനങ്ങളോ പാർക്ക് ചെയ്യരുത്. കേരളാ പോലീസാണ് ഈ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Inshort: Learn where parking is prohibited in Kerala to avoid fines and traffic violations. Know the rules & park safely!