ഗോസിപ്പിങ് അത്ര നല്ല ശീലമല്ല അല്ലേ?. എന്നാൽ ഗോസിപ്പിങ് പങ്കാളിയുമൊത്തായാൽ അത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ദാമ്പത്യ ജീവിതത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിന്റെ പഠനങ്ങൾ പറയുന്നത്. ഒരു ഗെറ്റ്ടുഗെതർ അല്ലെങ്കിൽ ഫാമിലി ഫങ്ഷൻ കഴിഞ്ഞാൽ അതിനെപ്പറ്റിയുള്ള ചർച്ചകളുണ്ടാകാറില്ലേ. ഇത്തരത്തിൽ പങ്കാളിയുമായി ഗോസിപ്പ് പറയുന്നത് പാർട്നേഴ്സ് തമ്മിലുള്ള ബന്ധം സ്ട്രോങ് ആക്കുന്നു. ഈ ശീലം പരസ്പരമുള്ള സൗഹൃദം ശക്തമാണെന്നതിന്റെ സൂചനയാണ്. ഇത് പങ്കാളികൾ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആഴം കൂട്ടും.
അതായത്, പങ്കാളികൾ പരസ്പരം ഗോസിപ്പിങ് നടത്തുമ്പോൾ തങ്ങൾ ഒരേ ചിന്താഗതിക്കാരാണെന്ന് തോന്നുകയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കൂടുകയും ചെയ്യും. ഇത് പാർട്ട്നറിനോടുള്ള വിശ്വാസവും സ്നേഹവും വർധിപ്പിക്കും. പഠനത്തിൽ പോസിറ്റീവ് ഗോസിപ്പ് നടത്തിയ പങ്കാളികളിൽ ഹാപ്പി ബോണ്ടിങ്ങും നെഗറ്റീവ് ഗോസിപ്പിങ്ങ് നടത്തിയവരിൽ ഇമോഷണൽ ബോണ്ടിങ്ങുമാണ് ശക്തമായിരുന്നത്.
ഗോസിപ്പിങ്ങിൽ പാർട്ട്നേഴ്സ് യാതൊരു ഫിൽറ്റേഴ്സുമില്ലാതെ സംസാരിക്കുന്നു. അതുകൊണ്ടുതന്നെ ഇത് തങ്ങളുടെ പങ്കാളി സത്യം പറയുകയാണെന്നും തുറന്ന് സംസാരിക്കുകയുമാണെന്ന തോന്നലുണ്ടാക്കും. ഇത് ബന്ധത്തിൽ സന്തോഷവും വിശ്വാസ്യതയും സംതൃപ്തിയും ഉണ്ടാക്കും. മാത്രമല്ല, തങ്ങൾക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങളുണ്ടെന്ന തോന്നലും ബന്ധത്തിന് ശക്തി കൂട്ടും.
Content Highlights: Discover how gossiping with your partner can strengthen your bond, improve mental health, and foster deeper trust, according to UC Riverside studies.
Published: 27 Oct 2025, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented