സമുദ്രത്തിനടിയിൽ കണ്ടെത്തിയ ഒരു സ്വർണമുട്ട ശാസ്ത്രലോകത്തെയാകെ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ്. പസിഫിക് സമുദ്രത്തിന്റെ ഭാ​ഗമായ ​ഗൾഫ് ഓഫ് അലാസ്കയിലാണ് കടലിന്റെ അടിത്തട്ടിൽ മുട്ടയുടെ ആകൃതിയിലുള്ള ഒരു ​ഗോൾഡൻ ഷെൽ കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ്  അറ്റ്‌മോസ്ഫിയറിക്ക് അഡ്മിനിസ്ട്രേഷന്റെ  മറൈൻ ബയോളജിസ്റ്റുകളാണ് ഈ നിഗൂഢമായ 'സ്വർണ്ണമുട്ട'യുടെ കണ്ടെത്തലിനു പിന്നിൽ. ആഗസ്റ്റ് 30 നാണ് ഇത് ആദ്യമായി കണ്ടെത്തിയത്, അത് എന്താണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണ്.

To advertise here,