AI ഫോട്ടോ ട്രെൻഡിനൊപ്പമാണോ? സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണി, ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും
സോഷ്യൽ മീഡിയ തുറന്നാലിപ്പോൾ ട്രെൻഡ് മയമാണ്. ട്രെൻഡിനൊപ്പമെത്താനുള്ള തിരക്കിൽ സ്വന്തം ഫോട്ടോസ് ജെമിനിയിൽ അപ്ലോഡ് ചെയ്യുംമുൻപ് ഇതൊക്കെ സേഫാണെന്ന് ഉറപ്പാക്കിയിരുന്നോ? എന്നാലൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. വ്യക്തിപരമായ ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പകൾ. ഒറിജിനിലാണെന്ന് തോന്നുന്ന ഇത്തരം ഫോട്ടോകൾ നമ്മളറിയാതെ എഡിറ്റ് ചെയ്ത് മറ്റ് എവിടെയെങ്കിലും ഉപയോഗിക്കാനും സാധ്യതയുണ്ട്.
നമ്മൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിക്കാൻ ജെമിനി ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും ഗൂഗിളിനെ അനുവദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്വകാര്യത, ഐഡന്‍റിറ്റി മോഷണം, സൈബർ തട്ടിപ്പ്, ബയോമെട്രിക് തട്ടിപ്പ് എന്നിവ സംബന്ധിച്ച് വലിയ ആശങ്കകൾക്ക് ഇത് ഇടയാക്കുന്നുണ്ട്. സെൻസിറ്റീവായ ഫേസ് ഡാറ്റ ദുരുപയോഗം ചെയ്യാപ്പെടാനും സാധ്യതയുണ്ട്. ഇത്തരം ചിത്രങ്ങളിൽ എഐ നിര്‍മ്മിത ഉള്ളടക്കം പരിശോധിക്കാൻ മെറ്റാഡാറ്റ ടാഗുകൾക്കൊപ്പം സിന്ത്ഐഡി എന്നൊരു അദൃശ്യ വാട്ടർമാർക്ക് മാത്രമാണുള്ളത്. ഇതിലും കൃത്യമം കാണിക്കാനാവുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഇനി ഇപ്പോൾ എന്തുചെയ്യാം? സെൻസിറ്റീവായ അല്ലെങ്കിൽ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കാം. ലൊക്കേഷൻ, ഡിവൈസ് ഡീറ്റൈയ്ൽസ് പോലുള്ള മെറ്റാഡാറ്റയും അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കാം. സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിംഗ്‍സുകൾ കർശനമാക്കാം. ജെമിനിയുടെ പ്ലാറ്റ്‌ഫോമിനെ പോലെ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളോ അനൗദ്യോഗിക ആപ്പുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പ്രധാന അക്കൗണ്ടുകളിൽ മൾട്ടി ഫാക്ടർ ഒതന്റിഫിക്കേഷൻ ഓൺ ചെയ്യാം. ഒരുപാട് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത് കുറച്ചാൽ തന്നെ ദുരുപയോഗ സാധ്യതയും കുറയ്ക്കാം. കഴിയുന്നതും അവതാർ അല്ലെങ്കിൽ കാർട്ടൂൺ ചിത്രങ്ങൾ പങ്കുവെക്കാം.
Content Highlights: Protecting Your Privacy: Safeguarding Personal Photos in the Age of Gemini AI
Published: 16 Sept 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented